ഇന്നും നാളെയും ഇളവുകൾ ഇങ്ങനെ
ഈദുല്‍ ഫിത്‍ർ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് കടകള്‍ക്ക് രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. പെരുന്നാള്‍ ദിനമായ നാളെ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കും. ചെറിയ പെരുന്നാളിന് മുന്നോടിയായി രാത്രികാലങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ വിശ്വാസികള്‍ ഇറങ്ങാറുണ്ട്. ഇതുപരിഗണിച്ച് ഇന്ന് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാം.
ليست هناك تعليقات
إرسال تعليق