പേരാവൂർ ബ്ലോക്കിലെ മുഴുവൻ സ്കൂളുകളിലും മാസ്ക് വിതരണം ചെയ്തു കെ എസ് യൂ
കെ എസ് യൂ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കെ എസ് യൂ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ മാസ്ക് കൈമാറി. കെ എസ് യൂ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ ജോസ് ഉത്ഘാടനം ചെയ്തു കെ എസ് യൂ നേതാക്കളായ ആകാശ് ഹരികുമാർ, ആൽബിൻ പുതുശേരി, നിധിൻ നാടുവാനാട് എന്നിവർ നേതൃത്വം നൽകി.കൊളക്കാട് ഹയർ സെക്കന്ററി തൊണ്ടി ഹയർ സെക്കന്ററി ആറളം ഹയർ സെക്കന്ററി, ആറളം ഫാം, ചാവശ്ശേരി ഹയർ സെക്കന്ററി, പാലാ ഹയർ സെക്കന്ററി, ഇരിട്ടി ഹയർ സെക്കന്ററി എന്നീ സ്കൂളുകളിലാണ് കെ എസ് യൂ പ്രവർത്തകർ മാസ്ക് എത്തിച്ചു കൊടുത്തത്.
ليست هناك تعليقات
إرسال تعليق