Header Ads

  • Breaking News

    കണ്ണൂര്‍ പുളിങ്ങോത്തെ വാടക ക്വാര്‍ട്ടേഴ് സില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍

    കണ്ണൂര്‍ പുളിങ്ങോത്തെ വാടക ക്വാര്‍ട്ടേഴ് സില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുസിത് ബാദ് സ്വദേശി ദുലാല്‍ ചന്ദ്ര മണ്ടലിന്റെ മകന്‍ ആഷിത് കുമാര്‍ മണ്ടല്‍ (42) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണി വരെ ഭക്ഷണം ഉണ്ടാക്കുവാനൊക്കെ മറ്റ്തൊഴിലാളികള്‍ക്കൊപ്പം ഇയാളുമുണ്ടായിരുന്നു.
    വെള്ളിയാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ചെറുപുഴ പൊലീസെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. ഭാര്യ: ഒനിത മണ്ടല്‍. മക്കള്‍: രാകേഷ് മണ്ടല്‍, പോപ്പി മണ്ടല്‍

    ليست هناك تعليقات

    Post Top Ad

    Post Bottom Ad