Header Ads

  • Breaking News

    ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയാക്കിയ അമ്മയുടെ കാമുകൻ അറസ്റ്റില്‍

    കൊല്ലം: ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയാക്കിയ അമ്മയുടെ സുഹൃത്തായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ പന്നിയോട് ഗീതുഭവനില്‍ ചന്തുകുമാറിനെയാണ്(32) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവ് എന്ന നിലയില്‍ ഒന്‍പത് വര്‍ഷമായി ഇവിടെ താമസിക്കുകയായിരുന്നു ചന്തുകുമാര്‍.

    രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളാണ് നാല്പതുകാരിയ്ക്കുള്ളത്. ഇതില്‍ ഇളയ പെണ്‍കുട്ടി പ്ളസ് വണിന് പഠിക്കുന്ന സമയത്താണ് ചന്തുകുമാര്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തുടര്‍ന്ന് ഈ ചിത്രങ്ങളും വീഡിയോയും ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
    ഇതിനിടയില്‍ പെണ്‍കുട്ടിയുടെ മാതാവ് ഈ പീഡനം നേരില്‍ കണ്ടു. അതോടെ വഴക്കു നടക്കുകയും ചന്തുകുമാര്‍ ഇവിടെ നിന്നും താമസം മാറി പോവുകയും ചെയ്തു. ചന്തുകുമാര്‍ ഇവിടം വിട്ടുപോയ ശേഷമാണ് മകള്‍ ഗര്‍ഭിണിയാണെന്ന് വിവരം അമ്മ അറിഞ്ഞത്. സി.ഐ ടി.ശിവപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad