ഗർഭിണിക്കും 3 വയസ്സുള്ള മകനും കോവിഡ്
മലപ്പുറത്ത് കുവൈത്തില്‍ നിന്നുവന്ന ഗര്‍ഭിണിക്കും മൂന്ന് വയസുള്ള മകനും രോഗബാധ. മലപ്പുറത്തെ മൂന്നാമത്തെ രോഗി ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി നാട്ടിലെത്തിയ 44കാരനാണ്. അബുദാബിയില്‍നിന്ന് കൊച്ചി വഴി റാന്നിയിലെത്തിയ 69 വയസ്സുകാരിക്കും രോഗബാധ. ശനിയാഴ്ച കുവൈത്തില്‍ നിന്ന് കോട്ടയത്തെത്തിയ രണ്ടുവയസുകാരനും കോവിഡ് സ്ഥിരീകരിച്ചു.
ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി അശോക് കുമാർ, ചിറയിൻകീഴ് സ്വദേശി സജീവ് രാജ് എന്നിവരാണ് അബുദാബിയിൽ മരിച്ചത്. അൻപത്തിമൂന്നുകാരനായ അശോക് കുമാർ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയിരിക്കെയാണ് മരണം. 50 വയസുള്ള സജീവിനെ പനിയെത്തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ്റിങ്ങൽ സ്വദേശി സുശീലനാണ് ദുബായിൽ മരിച്ചത്.
ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു 60കാരനായ സുശീലൻ. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സാബു ചെല്ലപ്പൻ ഷാർജയിലാണ് മരിച്ചത്. 52കാരനായ സാബുവിനെ രണ്ടു ദിവസം മുൻപാണ് കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 49 ആയി. തൃശൂർ കുന്നംകുളം സ്വദേശി ബാലൻ ഭാസിയാണ് സൗദി അറേബ്യയിലെ ദമാമിൽ മരിച്ചത്. സൗദിയിൽ 12 മലയാളികളാണ് ഇതുവരെ മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 69 ആയി
ليست هناك تعليقات
إرسال تعليق