ലാൽജോസ് സാർ ആ അവസരം തന്നിലായിരുന്നു എങ്കിൽ ഞാൻ ഒന്നുമാകില്ലായിരുന്നു;ഡയമണ്ട് നെക്ലെസ് എട്ടാം വാർഷികത്തിൽ ലാൽജോസിന് നന്ദിയുമായി അനുശ്രീ

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായി അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. അരങ്ങേറ്റ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അനുശ്രീക്ക് പിന്നീട് നിരവധി അവസരങ്ങളാണ് ലഭിച്ചത്. അഭിനയ റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്ത ശേഷമാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഡയമണ്ട് നെക്ലേസ് പുറത്തിറങ്ങി എട്ടുവർഷമായിരിക്കുകയാണ്. സിനിമയുടെ ഏട്ടാം വാര്‍ഷികത്തില്‍ ലാല്‍ജോസിന് നന്ദി പറഞ്ഞുകൊണ്ടുളള അനുശ്രീയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഡയമണ്ട് നെക്ലേസിന്റെ പോസ്റ്ററും ഒപ്പം നന്ദി കുറിപ്പുമാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അനുശ്രീയുടെ കുറിപ്പിലെ വാക്കുകൾ.

ലാല്‍ജോസ് മേച്ചേരി എന്ന സംവിധായകനിലൂടെ, എന്റെ ലാല്‍ സാര്‍ എനിക്ക് നല്‍കിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാന്‍ വന്നിട്ടു 8 വര്‍ഷം. എന്റെ ആദ്യ സിനിമ റിലീസ് ആയതു 8 വര്‍ഷം മുന്നേ ഉള്ള ഈ ദിവസം ആണ്. ലൊക്കേഷനിലേക്ക് ഞാന്‍ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട്.

ليست هناك تعليقات
إرسال تعليق