ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം;ലാലേട്ടന്റെ ഫോൺ കോളിൽ മതിമറന്ന് ഗായകൻ വിധു പ്രതാപ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. എന്നാൽ എന്നാൽ ചില വ്യക്തികൾക കുടുംബങ്ങളിൽ എത്താൻ സാധിക്കാതെ പലയിടങ്ങളിലും പെട്ടുപോയിട്ടുണ്ട്.
ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.

ഇപ്പോൾ ഗായകൻ വിധു പ്രതാപിനെ തേടി മോഹൻലാലിന്റെ ഫോൺ കോൾ എത്തിയിരിക്കുകയാണ്. ഇതിൻറെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം.
വിധു പ്രതാപിന്റെ പോസ്റ്റ് :
പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും
#ItsInTheLittleThings #GratitudeEveryday



ليست هناك تعليقات
إرسال تعليق