ശ്രീധന്യയുടെ വീട്ടിൽ കട്ടിലും കസേരയുമായി സന്തോഷ് പണ്ഡിറ്റ്; സോഷ്യൽ മീഡിയയിൽ കൈയടികൾ ഏറ്റുവാങ്ങി പ്രിയതാരം
വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ, പ്രാരാബ്ധങ്ങൾ പൊരുതി തോൽപ്പിച്ചു കൊണ്ട് കോഴിക്കോട് അസിസ്റ്റൻറ് കളക്ടർ ആയി ചുമതലയേറ്റു. ശ്രീധന്യ കടന്നുവന്ന വഴികളിലെ കഷ്ടപ്പാടുകൾ അറിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സിവിൽ സർവീസ് പരീക്ഷയിൽ നല്ല റാങ്ക് നേടി പാസായ ശ്രീധന്യയെ തേടി വീട്ടിലെത്തി വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്ത ഒരു സെലിബ്രിറ്റി ഉണ്ടായിരുന്നു. അത് മറ്റാരുമല്ല സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് നിരവധിപേർ വീട്ടിലെത്തിയെങ്കിലും തങ്ങളുടെ ആവശ്യം നിറവേറ്റി തന്ന ഒരേയൊരു വ്യക്തി സന്തോഷ് പണ്ഡിറ്റ് ആണെന്ന് ശ്രീധന്യയുടെ അച്ഛൻ പറഞ്ഞിരുന്നു. ശ്രീധന്യ അസിസ്റ്റന്റ് കളക്ടർ കസേരയിൽ ഇരിക്കുമ്പോൾ അന്നത്തെ വീഡിയോയും സന്തോഷ് പണ്ഡിറ്റ് അന്ന് പങ്കുവെച്ച കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആവുകയാണ്.
അന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:
ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാൻ സാധിച്ചതില്‍ അഭിമാനമുണ്ട്.
അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.
കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാൻ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു…
www.ezhomelive.com
ليست هناك تعليقات
إرسال تعليق