Header Ads

  • Breaking News

    നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ

    നടന്‍ സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍. വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതിനെ തുടർന്നാണ് ക്വാറന്റൈനിൽ പോയത്. 
    സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലില്‍ കൊണ്ടു പോകും മുൻപു നടത്തിയ പരിശോധനയിലാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. 
    ഇതേത്തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ 34 ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad