Header Ads

  • Breaking News

    മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

    കാസര്‍കോട്: 
    മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മരിച്ചു. ചൗക്കി പെരിയടുക്കത്തെ ജാഫര്‍-വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്ത് മിസ്‌രിയയാണ് മരിച്ചത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെ ആറരയോടെയാണ് സംഭവം. കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞതോടെ അവിടെ എത്തിച്ചു. ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞതോടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍ സ്രവം പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ആസ്പത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുകയാണ്. രണ്ടുവയസുള്ള ജൗഹര്‍ ഏകസഹോദരനാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad