Header Ads

  • Breaking News

    കാസര്‍ഗോഡ് കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്


    കാസര്‍ഗോഡ്‌: 
    കാസര്‍ഗോഡ്‌ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയത് മറച്ചുവെച്ചതിനാണ് മഞ്ചേശ്വരം പോലീസ് കേസ്  രജിസ്റ്റര്‍ ചെയ്തത്. 

    സിപിഎം നേതാവിൽ നിന്ന് ഭാര്യയ്ക്കും എട്ടും പതിനൊന്നും വയസുള്ള കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനായും ഇദ്ദേഹം മൂന്ന് തവണ പോയിരുന്നു. 

    ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആശുപത്രി ജീവനക്കാരോടും ക്വാറന്റീനില്‍ പോകാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

    മെയ് നാലാം തിയതി മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. നിയമാനുസൃതമല്ലാതെ എത്തിയ ഈ ബന്ധുവിനെ കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കാതെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. 

    മെയ് 11ന് ഇദ്ദേഹം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad