ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ മതി, താനേ റീചാര്‍ജ് ആവും
റീചാർജിംഗിന് വോയിസ് സൗകര്യം ഏർപ്പെടുത്തി വോഡഫോൺ-ഐഡിയ. ഗൂഗിള്‍ വോയിസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫീച്ചറാണ് സ്മാര്‍ട്ട് കണക്ട് ആപ്പില്‍ സജ്ജമാക്കിയിട്ടുള്ളത്. പത്തടി അകലെ നിന്നു വരെ ശബ്ദത്തില്‍നിന്നു നമ്പര്‍ നേരിട്ടു സ്മാര്‍ട്ട് കണക്ട് പിടിച്ചെടുക്കും. റീ ചാര്‍ജ് ചെയ്യേണ്ട ഫോണ്‍ നമ്പര്‍ എഴുതി നല്‍കിയോ നേരിട്ട് ഫോണിലേക്ക് കീ ഇന്‍ ചെയ്തു നല്‍കിയോ ഉള്ള സമ്പർക്കം ഒഴിവാക്കാനാണിത്.
ليست هناك تعليقات
إرسال تعليق