കോവിഡ് ബാധിച്ച് ഷാർജയിൽ കണ്ണൂർ സ്വദേശി മരിച്ചു
തളിപ്പറമ്പ്:
ഷാർജയിൽ കോവിഡ് ബാധിച്ച് തളിപ്പറമ്പ് പുഷ്പഗിരി സ്വദേശി മരിച്ചു. പുഷ്പഗിരി ഒമാൻ നഗറിന് സമീപത്തെ ചപ്പൻ അബ്ബാസ് (55) ആണ് മരിച്ചത്. കഴിഞ്ഞ 30 വർഷത്തോളമായി ഷാർജയിൽ അൽ റിയാമി ഓഫിസ് ഫർണ്ണിച്ചർ കമ്പനിയിൽ ജോലി ചെയതുവരികയായിരുന്നു. ഒരു മാസം മുമ്പ് പനിയും പിന്നീട് കോവിഡും ബാധിച്ചു. അതേ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച മരിക്കുകയായിരുന്നു.
ഭാര്യ: സൗദാബി. മക്കൾ: ഫാത്തിമ, ഫായിസ, അബ്ദുൽ റഹീം, ഹന്നത്ത്. മരുമകൻ: റഫീഖ് (ചപ്പാരപ്പടവ്). സഹോദരങ്ങൾ: ചപ്പൻ മുസ്തഫ (കേരള മുസ് ലിം ജമാഅത്ത് തളിപ്പറമ്പ് സർക്കിൾ കമ്മിറ്റി അംഗം), മൊയ്തീൻ, അബ്ദുല്ല, മുഖ്താർ, സിദ്ദീഖ്, അശ്റഫ്, നഫീസ, ആസിയ, പരേതയായ ഖദീജ.
ليست هناك تعليقات
إرسال تعليق