Header Ads

  • Breaking News

    കോവിഡ് ലക്ഷണമുള്ള ആളെ സ്രവം എടുത്ത ശേഷം വീട്ടിലേക്കയച്ചു; ഫലം വന്നപ്പോള്‍ പോസിറ്റീവ്,​ ഗുരുതര വീഴ്ച


    തിരുവനന്തപുരം: കോവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ സ്രവ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. കുവൈറ്റില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചത്. കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെ വന്‍ വീഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഭവിച്ചിരിക്കുന്നത്.

    കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു.  പരിശോധനയ്ക്ക് ശേഷം ഇയാള്‍ വീട്ടിലേക്കുപോയത് സ്വകാര്യവാഹനത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ആലങ്കോട് സ്വദേശിക്ക് കുവൈറ്റില്‍ വച്ച്‌ കോവിഡ് ബാധിച്ച്‌ സുഖംപ്രാപിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad