Header Ads

  • Breaking News

    ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശി കൂടി മരിച്ചു



    ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇതോടെ, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 96 ആയി.  കൊവിഡ് ബാധിച്ച് 772 ആളുകളാണ് ഗള്‍ഫില്‍ മരിച്ചത്. 

    163,644 പേർക്കാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് രോഗ അതേസമയം, പൊതുമാപ്പ് നേടിയവരുമായി കുവൈത്തിൽ നിന്നുള്ള ആദ്യവിമാനം ഇന്ത്യയിലേക്ക് പറന്നു. ഒരു കുഞ്ഞുൾപ്പെടെ 145 പേരാണ് ജസീറ എയർവേസ് വിമാനത്തിൽ വിജയവാഡയിലേക്ക് പോയത്. ഇന്ന് ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കുവൈത്ത് സർക്കാർ ചെലവിലാണ് താമസിപ്പിച്ചിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad