Header Ads

  • Breaking News

    സ്ത്രീധനം ചോദിച്ച് ഭീഷണി; യുവതി ആത്മഹത്യ ചെയ്തു, ഭര്‍ത്താവിനെതിരെ കേസ്

    പത്തനംതിട്ട: 
    പത്തനംതിട്ടയില്‍ സ്ത്രീധനം ചോദിച്ച് നിരന്തരമുള്ളള്ള ഭീഷണിപ്പെടുത്തലിനെത്തുടര്‍ന്ന് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസുകാരനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

    പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷിനെതിരെയാണ് സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തി കുറത്തികാട് പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് യുവതി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. യുവതിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad