Header Ads

  • Breaking News

    മരണ സംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ: ആഗോള കൊറോണ വൈറസ് ചാര്‍ട്ടില്‍ 9-മത്

    രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമതാണ്.
    മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ചൈന. ഇന്ത്യയില്‍ 4711 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണ സംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.

    1,65,386 കോവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad