Header Ads

  • Breaking News

    കേരളത്തിൽ 53 പേർക്ക് കോവിഡ്; കണ്ണൂരിൽ 12 പേർക്ക്

    കേരളത്തിൽ 53 പേർക്ക് കോവിഡ്;
    തിരുവനന്തപുരം 12
    കണ്ണൂർ 12
    മലപ്പുറം 5
    കാസർഗോഡ് 5
    ആലപ്പുഴ 4
    എറണാകുളം 4
    പാലക്കാട്‌ 4
    കൊല്ലം 2
    പത്തനംതിട്ട 2
    കോഴിക്കോട് 1

    ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്തുനിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
    കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി അന്തരിച്ചു. മെയ് 20ന് ദുബായില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.
    അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നു പേരുടെയും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രണ്ടുപേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad