Header Ads

  • Breaking News

    തൃശൂരില്‍ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം; ഡ്രൈവറുടെ നില ഗുരുതരം


    തൃശൂര്‍: 
    തൃശൂര്‍ അന്തിക്കാട്ട് അവശനിലയിലായ രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു. അന്തിക്കാട് ഗവ.ആശുപത്രിയിലെ നഴ്സ് പെരിങ്ങോട്ടുകര സ്വദേശി ഡോണയാണ് (23) മരിച്ചത്.

    രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അവശനിലയിലായ രോഗിയെ എടുക്കാനായി പോകുമ്‌ബോഴായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ അജയകുമാറിനെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറകോട്ടെടുക്കുകയായിരുന്ന കാറില്‍ തട്ടി ആംബുലന്‍സ് മറിയുകയായിരുന്നു.

    ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലില്‍ ചെന്നിടിച്ചാണ് മറിഞ്ഞത്. വാരിയെല്ലിന് ഗുരുതര പരുക്കേറ്റ ഡോണയെ ആശുപത്രിയിലെത്തിക്കുമ്‌ബോഴേക്കും മരിച്ചിരുന്നു. അജയകുമാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad