Header Ads

  • Breaking News

    ലോക്ക്ഡൗണില്‍ തോട്ടത്തില്‍ പ്രണയ സല്ലാപം, കട്ടുറുമ്പായി ഡ്രോൺ(Video)

    ലോക്ക് ഡൗണിനിടെയുള്ള കമിതാക്കളുടെ പ്രണയ സല്ലാപം കയ്യോടെ പൊക്കി പൊലീസിന്റെ ഡ്രോണ്‍. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ കുമഡിപൂണ്ടിലെ കമിതാക്കള്‍ക്കിടയിലാണ് ഡ്രോണ്‍ കട്ടുറുമ്ബായത്. മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് വരെ നീണ്ടതോടെ പരസ്പരം കാണാനാകാതെ കമിതാക്കള്‍ വിഷമിച്ചു. വീട്ടിലിരുന്ന് ബോറടിച്ചതോടെ പരസ്പരം കാണാന്‍ തീരുമാനിച്ചു.
    അങ്ങനെ നാളുകള്‍ക്ക് ശേഷം കായല്‍തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇരുവരും കണ്ടുമുട്ടി. ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് തലയ്ക്ക് മുകളില്‍ ഡ്രോണ്‍ എത്തിയത്. ഇരുവരും പേടിച്ച്‌ ബൈക്കില്‍ രക്ഷപ്പെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad