മാഹിയിൽ മരിച്ചയാൾക്ക് കേരളത്തിൽ സമ്പർക്കമുണ്ടായെന്ന് ആരോഗ്യമന്ത്രി
മരിച്ച മഹ്റൂഫിന്റെ ആരോഗ്യനില തീരെ രക്ഷിക്കാനാകാത്ത അവസ്ഥയിൽ ആയിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 'മാഹി സ്വദേശിയായ ഇയാൾ കേരളത്തിലേക്ക് ചികിത്സയ്ക്ക് എത്തുകയായിരുന്നു. കിഡ്നി, ഹൃദ്രോഗം, രക്തസമ്മർദ്ദം അസുഖങ്ങൾ ഉണ്ടായിരുന്നു. മാഹി, കേരള സർക്കാരുകൾ ചേർന്ന് റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു. 63 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. ഇയാളുടെ കുടുംബത്തിന് രോഗമില്ലാത്തത് ആശ്വാസകരമാണ്' മന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق