ലോക്ക്ഡൗൺ നീട്ടും; സൂചന നൽകി കേന്ദ്രം
രാജ്യത്ത് ലോക്ക്ഡൗൺ തുടരാൻ സാധ്യതയുണ്ടെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. 20 സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതെസമയം രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങളെ അനുവദിക്കാനും ഇടയുണ്ട്. ട്രെയിൻ, വിമാന സർവീസുകൾ തൽക്കാലം തുടങ്ങാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ليست هناك تعليقات
إرسال تعليق