Header Ads

  • Breaking News

    ലൂസിഫർ തെലുങ്കിലേക്ക്;പൃഥ്വിരാജ് അവതരിപ്പിച്ച സയ്ദ് മസൂദിന്റെ കഥാപാത്രം അല്ലു അർജുൻ അവതരിപ്പിച്ചേക്കും !!!


    അഭിനയത്തിനു പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പല റെക്കോർഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നേടിയത്.

    ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവും ആ സിനിമ തന്നെയും ഒരു അഭിനേതാവ് എന്ന നിലയില്‍ തന്‍റെ ശൈലിക്ക് യോജിക്കുന്നതാണെന്ന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി വെളിപ്പെടുത്തിയിരുന്നു. ലൂസിഫറിന്റെ തെലുങ്ക് റിമേക്കാവകാശം മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയിരുന്നു. സിനിമ കണ്ട് ഇഷ്ടമായതിന് പിന്നാലെയാണ് ഈ അവകാശം കരസ്ഥമാക്കിയത്.

    നേരത്തെ സംവിധായകന്‍ സുകുമാറാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോഴിതാ സാഹോ സംവിധായകന്‍ സുജിത്ത് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മോഹൻലാലിന്റെ റോൾ ഈ ചിത്രത്തിൽ ചിരഞ്ജീവി ചെയ്യുമ്പോൾ, ലുസിഫെറിൽ പൃഥ്വിരാജ് ചെയ്ത അതിഥി വേഷം അല്ലു അർജുൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴിതാ  ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്റെ ടീം.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad