Header Ads

  • Breaking News

    കേരളത്തിന് 50 ലക്ഷം ! 1.30 കോടിയുടെ വലിയ സഹായവുമായി ദളപതി വിജയ്…കൈയടിച്ച് സിനിമാലോകം


    രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, , സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും ഭീതിയിൽ കഴിയുന്ന കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലുഅർജുനും രംഗത്തെത്തിയിരുന്നു.

    ഇപ്പോൾ നടൻ വിജയ്‍യും സംഭവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 1.30 കോടി രൂപയാണ് വിജയ് സംഭാവന നൽകിയിരിക്കുന്നത്.
    പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമാ പ്രവർത്തകർ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നൽകിയിരുന്നു. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സർക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകി.കേരളത്തിന് 10 ലക്ഷവും വിജയ് നൽകിയിട്ടുണ്ട്. ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ വിജയ് നൽകുകയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad