Header Ads

  • Breaking News

    സൂപ്പർ ഹിറ്റ് ബോളിവുഡ് ഗാനത്തിന് തകർപ്പൻ നൃത്തച്ചുവടുകളുമായി അഹാന കൃഷ്ണ;വീഡിയോ കാണാം


    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെ സെൽഫ് ക്വാറടൈയിനിൽ ആണ്. ചിലർ പാചകം ചെയ്തും ചിലർ വ്യായാമങ്ങൾ ചെയ്തും മറ്റുചിലർ വീടും പരിസരവും ശുചിയാക്കിയും വീട്ടുജോലികൾ ചെയ്തും സമയം ചെലവഴിക്കുന്നു. ഇതെല്ലാം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

    യുവതാരം അഹാന കൃഷ്ണകുമാറും സഹോദരിമാരും സമയം ചെലവഴിക്കുന്നത് നൃത്തം ചെയ്തതാണ്. അഹാനയുടെയും കുടുംബത്തിന്റെയും നിരവധി വീഡിയോകൾ ആരാധകർ ആസ്വദിക്കാറുണ്ട്. മനോഹരമായ അടുത്ത നൃത്തം പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന കൃഷ്ണകുമാർ. ജാക്വലിൻ ഫർണാണ്ടസും ബാദ്ഷായും ഒന്നിച്ച ഗേണ്ഡ ഫൂൽ എന്ന വൈറലായ ബോളിവുഡ് ഗാനത്തിനാണ് അഹാന ചുവടുവയ്ക്കുന്നത്.

    വീഡിയോയിൽ രണ്ട് ഗെറ്റപ്പുകളിൽ ആണ് അഹാന എത്തുന്നത്. താരത്തിന്റെ ഗെറ്റപ്പിനേക്കാൾ അനായാസമായുള്ള ശരീര ചലനങ്ങളെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി താരങ്ങൾ ആഹാനയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഡാൻസിങ് ക്വീൻ എന്ന് അഹാനയെ വിശേഷിപ്പിച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത്തും നവ്യാനായരും കമന്റുകൾ ഇട്ടു. ജീൻസും ടീഷർട്ടും ധരിച്ച് ആദ്യം പ്രത്യക്ഷപ്പെട്ട അഹാന നൊടിയിടയിൽ പിന്നീട് എത്തുന്നത് വളരെ മനോഹരമായ രീതിയിൽ സാരിയുടുത്ത് ആണ്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad