എന്റെയൊരു നല്ല സിനിമ വന്നാൽ ഈ കമന്റുകൾ എല്ലാം ഇല്ലാതാകും;മനസ്സ് തുറന്ന് പ്രിയ വാര്യർ

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പ്രിയ വാര്യർ തന്റെ വിശേഷങ്ങൾ തുറന്നു പറയുകയാണ്.

അഹങ്കാരി ജാഡക്കാരി എന്ന പ്രസ്താവനകളോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് അതൊക്കെ നല്ല ഒരു സിനിമ ഇറങ്ങുമ്പോൾ തനിയെ മാറിക്കൊള്ളും എന്നാണ് പ്രിയ വാര്യർ പറയുന്നത്. ഇപ്പോൾ നാല് സിനിമ ചെയ്തു. അത് ഇറങ്ങി തനിക്ക് ഒരു ബ്രേക്ക് കിട്ടേണ്ട താമസമേയുള്ളൂ അത് വരെ കാത്തിരിക്കൂ എന്നാണ് പ്രിയ വാര്യർ പറയുന്നത്.
അർഹിക്കാത്ത അംഗീകാരങ്ങൾ തേടിയെത്തിയപ്പോൾ പ്രിയയുടെ സ്വഭാവം മാറിയെന്ന ഒമറിന്റെ ആരോപണത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ എന്ത് ആരോപണങ്ങൾ ആയാലും തിരിച്ച് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രവൃത്തികളാണ് ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് തെളിയിക്കുന്നത് എന്നും പ്രിയ വാര്യർ പറയുന്നു.

സ്വന്തമായി ഫോണില്ലാത്ത ഒരു താരമാണ് പ്രിയ വാരിയർ എന്നത് സത്യമാണ് എന്നും താരം പറഞ്ഞു. കോളേജിൽ സെക്കൻഡ് ഇയർ ആയപ്പോൾ ആണ് തനിക്ക് ഒരു ഫോൺ ലഭിച്ചതെന്നും അത് താൻ ലോഞ്ച് ചെയ്തതാണെന്നും പ്രിയ വാര്യർ പറയുന്നുണ്ട്. ആദ്യ സിനിമ തന്ന ഏറ്റവും വലിയ സമ്മാനം റോഷനുമായുള്ള സൗഹൃദമാണെന്നും അതിൽ ഇന്നും യാതൊരു മാറ്റവുമില്ലെന്നും ഏതു സാഹചര്യത്തിലും തന്റെ കൂടെ നിൽക്കുന്ന ഒരു താരമാണ് റോഷൻ എന്നും പ്രിയ വാര്യർ പറയുന്നുണ്ട്.

ليست هناك تعليقات
إرسال تعليق