സാനിയ റബ്ബർ പാലാണോ കുടിക്കുന്നത്;സാനിയയുടെ പുതിയ പോസ്റ്റിൽ രസകരമായ കമന്റുമായി ആരാധകർ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്.


സാനിയ ഇയ്യപ്പന്റെ വർക്ക് ഔട്ട് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം ആരാധകരുടെ ചർച്ചാവിഷയം. ഏറെ ശരീരവഴക്കത്തോടെ യോഗ പോസ് ചെയ്യുന്ന സാനിയ ആണ് ഫോട്ടോയിൽ കാണുവാൻ സാധിക്കുന്നത്. എന്തൊരു ഫ്ളെക്സിബിലിറ്റി, നിങ്ങൾ പശുവിൻ പാലിനു പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്ന് തുടങ്ങി ഉടനെ തന്നെ ഒരു യോഗ ട്യൂട്ടോറിയൽ ക്ലാസ് തുടങ്ങൂ എന്നുവരെയാണ് ആരാധകരുടെ കമന്റുകൾ.

ليست هناك تعليقات
إرسال تعليق