Header Ads

  • Breaking News

    ഇന്ത്യയിലെ സൂപ്പർ താരങ്ങൾ ഒന്നിച്ച ഷോർട്ട് ഫിലിമിൽ മമ്മൂക്കയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത് ദുൽഖർ സൽമാൻ !!


    പ്രസൂൺ പാണ്ടെ സംവിധാനം ചെയ്ത് കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്ന് നിർമ്മിച്ച ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ഹ്രസ്വചിത്രം പുറത്തെത്തിയിരുന്നു. ചിത്രത്തിൽ അമിതാഭ് ബച്ചന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ മുതല്‍ പ്രിയങ്ക ചോപ്രയും രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ദിര്‍ജിത്തും വരെയുള്ള യുവതാരങ്ങളും അണിനിരന്നിരുന്നു. അതിൽ മമ്മൂട്ടി അഭിനയിച്ച ഭാഗം ചിത്രീകരിച്ചത് ദുൽഖർ സൽമാൻ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരങ്ങളെല്ലാം തങ്ങളുടെ വീട്ടില്‍ തന്നെ ഷൂട്ട് ചെയ്ത വിഡിയോ കോര്‍ത്തിണക്കി മനോഹരമായ ഷോര്‍ട്ട് ഫിലിമാക്കി രൂപപ്പെടുത്തുകയായിരുന്നു.

    മോഹൻലാലിന്റെ ഭാഗം ഷൂട്ട് ചെയ്തത് പ്രണവ് മോഹൻലാൽ ആണോ എന്നതാണ് ആരാധകരുടെ അടുത്ത സംശയം. ലോക്ഡൗണിലായ സൂപ്പർതാരങ്ങൾ അമിതാഭിന്റെ വീട്ടിൽ തന്നെ അദ്ദേഹത്തിന്റെ കണ്ണട കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ അവരവരുടെ വീട്ടിൽ നിന്ന് വെർച്വലായി പങ്കാളികൾ ആകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഈ ചിത്രത്തിന്റെ ഉദ്ദേശം എന്നത് മറ്റു മേഖലകളിലെന്ന പോലെ ലോക്‌ഡൗണിൽ തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനാണ്. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടിയുടേതായി വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad