Header Ads

  • Breaking News

    നയൻതാരയുടെ ഞെട്ടിക്കുന്ന തീരുമാനം !!! സിനിമകളിൽ നിന്ന് താരത്തെ ഒഴിവാക്കി നിർമാതാക്കൾ !!!


    ആരാധക ബലം കൊണ്ടും അഭിനയ സമ്പത്ത് കൊണ്ടും മറ്റു നടിമാരെകാളും മുൻപന്തിയിലാണ് തമിഴകത്തിന്റെ ലേഡീ സൂപ്പർ താരം നയൻതാര. എന്നാൽ ഇപ്പോൾ പല നിർമ്മാതാക്കളും സിനിമയിൽ നിന്നും താരത്തെ ഒഴിവാക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിനുള്ള കാരണം ഏറെ ഞെട്ടിക്കുന്നതാണ്. താരത്തിന്റെ കഴുത്തറപ്പൻ പ്രതിഫലം വാങ്ങിക്കുന്ന രീതിയാണ് നിർമാതാക്കൾക്ക് ഇത്രയും വെറുപ്പ് ഉളവാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ചിത്രത്തിന് ആറു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന നയൻതാര ചിരഞ്ജീവി നായകനായെത്തിയ സെയ് റാ നരസിംഹ റെഡ്ഡിയിൽ ആറ് കോടിക്ക് മുകളിൽ തന്നെയാണ് പ്രതിഫലം വാങ്ങിയത്.


    ഇത്തരത്തിൽ ഉയർന്ന പ്രതിഫലം വാങ്ങിയിട്ടും സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നെല്ലാം താരം ഒഴിഞ്ഞു മാറുകയും ചെയ്യും. ഇതും നിർമ്മാതാക്കളിൽ അതൃപ്തി ഉണ്ടാക്കി. വിഘ്നേശ് ശിവൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം നേട്രികണും ആർ ജെ ബാലാജി ഒരുക്കുന്ന മൂക്കുത്തി അമ്മൻ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad