കൊവിഡിനൊപ്പം സംസ്ഥാനത്ത് മറ്റൊരു പകർച്ചവ്യാധിയും
കൊവിഡ് 19നൊപ്പം ഡെങ്കിപ്പനി ഭീഷണിയും. എറണാകുളത്താണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേതുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളും നഗരസഭാ പ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ഉറവിട കേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ സ്വമേധയാ കുടുംബങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق