Header Ads

  • Breaking News

    എന്റെ ചക്കി,നിങ്ങളുടെ മാളവിക;ട്രോളുകൾ ഏറ്റെടുത്ത് മാളവിക ജയറാം


    ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും അതുപോലെതന്നെ കാളിദാസ് ജയറാമിനെയും ആരാധകർ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുകയാണ്. ജയറാമും മാളവികയും ഒന്നിച്ചഭിനയിക്കുന്ന ഒരു ജ്വല്ലറിയുടെ പരസ്യം ആണ് ഇപ്പോൾ അപ്പോൾ ട്രോളൻമാരുടെ മുഖ്യ ഇര. ‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്. തന്റെ ട്രോളുകൾ സ്വയം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയാണ് മാളവിക. മകളുടെ കല്യാണം സ്വപ്നം കാണുന്ന ഒരു അച്ഛന്റെ കഥയാണ് പരസ്യം പറയുന്നത്.


    വിവാഹ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന മാളവിക തന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ അന്ന് പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ബ്രൈഡൽ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹൽദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ചിലർ ഇത് വിവാഹം തന്നെയാണെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തിരുന്നു. പിന്നീടാണ് ഇതൊരു പരസ്യചിത്രം ആണെന്ന് വെളിപ്പെടുത്തലുകൾ എത്തിയത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad