ഒരു മലയാളി കൂടി മരിച്ചു; സ്ഥിതി ഗുരുതരം!
കൊവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല സ്വദേശി ജയന്തൻ ഗോവിന്ദൻ (84) ആണ് മരിച്ചത്. കുടുംബസമേതം ന്യൂജഴ്സിയിൽ ആയിരുന്നു താമസം. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. കേരളത്തിന് പുറത്ത് മരിച്ച മലയാളികളിൽ കൂടുതലും യുഎസിൽ (11) സ്ഥിരതാമസക്കാരാണ്. ബ്രിട്ടനിൽ മൂന്ന് പേരും യുഎഇയിലും സൗദി അറേബ്യയിലും രണ്ടു പേർ വീതവും അയർലന്റിൽ ഒരാളും മരിച്ചു.
ليست هناك تعليقات
إرسال تعليق