ലോക്ക്ഡൗണ്‍ ലംഘിച്ച് കണ്ണൂര്‍ ഡിഎഫ്ഒ നാട്ടിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
കണ്ണൂര്‍:
ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് കണ്ണൂര്‍ ഡി.എഫ്.ഒ കെ.ശ്രീനിവാസ് നാട്ടിലേക്ക് പോയി. കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തിലാണ് തെലങ്കാനയിലേക്ക് പോയത്. വയനാട് അതിര്‍ത്തി വഴിയാണ് ഡി.എഫ്.ഒയും കുടുംബവും കേരളം വിട്ടത്. അവധിക്കുള്ള ശ്രീനിവാസിന്റെ അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു.
അുമതിയില്ലാതെയാണ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടതെന്ന് വനംമന്ത്രി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വനംവകുപ്പ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെന്നും മന്ത്രി പറഞ്ഞു.

ليست هناك تعليقات
إرسال تعليق