സുരേഷ് ഗോപിക്ക് ആയിരം കൈയടികൾ;ഭിന്നശേഷിക്കാരൻ യുവാവിന്റെ ബാങ്ക് വായ്പയടച്ച് താരം

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്നു ഈ അവസ്ഥയിൽ ജനങ്ങൾക്ക് കൈത്താങ്ങുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ദിവസവേതനകാരായ ഫിലിം ഇൻഡസ്ട്രിയിലെ തൊഴിലാളികളെ സഹായിച്ചു കൊണ്ടും കൊറോണ വൈറസ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിച്ചു കൊണ്ടും നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ സ്നേഹത്തിന്റെ കൈത്താങ്ങുമായി നടൻ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരൻ യുവാവിന്റെ ബാങ്ക് വായ്പയായ 1,50,000 രൂപയും പലിശയും ആണ് പൂർണമായും അടച്ചു തീർത്തിരിക്കുകയാണ് താരം.

കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങുന്നതിനാണ് അനീഷ് ഫെഡറല്‍ ബാങ്കിന്റെ പുല്ലൂറ്റ് ശാഖയില്‍ നിന്നു രണ്ടര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ വായ്പയിലേക്കു വരവു വച്ച വിവരം അനീഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി ഇടപെട്ടതും വായ്പ പൂർണമായും അടച്ചു തീർക്കുകയും ചെയ്തത്.

ليست هناك تعليقات
إرسال تعليق