'ഇന്ത്യയിൽ കൊവിഡ് സമൂഹവ്യാപനം തുടങ്ങി'
ഇന്ത്യയിൽ കൊവിഡ് വൈറസ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതായി ദില്ലി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില മേഖലകളിൽ കൊവിഡ് മൂന്നാംഘട്ടത്തിലേക്ക് എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം സമൂഹ വ്യാപനത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാണ്. മുംബൈ പോലുള്ള ചില പ്രദേശങ്ങളിൽ അതിവേഗമാണ് രോഗികൾ വർധിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും ഗുലേറിയ പറഞ്ഞു.
ليست هناك تعليقات
إرسال تعليق