Header Ads

  • Breaking News

    ആദു മോനെയും ഹയയേയും കാണാൻ പറ്റുന്നില്ല;കൊച്ചുമക്കളെ കാണാൻ സാധിക്കാത്ത വിഷമം തുറന്ന് പറഞ്ഞ് ആസിഫ് അലിയുടെ മാതാപിതാക്കൾ


    കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ ലോക് ഡൗൺ കാലത്ത് സിനിമാ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളെല്ലാം കുടുംബത്തിനൊപ്പം തന്നെയാണ്. അതിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ തങ്കളുടെ കൊച്ചുമകളെ കാണുവാൻ സാധിക്കുന്നില്ല എന്ന സങ്കടം രേഖപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് ആസിഫ് അലിയുടെ മാതാപിതാക്കൾ.


    കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം പറഞ്ഞത്. വാപ്പിയും അമ്മിയും എന്താണ് വീട്ടിലേക്ക് വരാത്തതെന്ന ചോദ്യവുമായെത്തിയിരിക്കുകയാണ് ആദമും ഹയയും. ആഴ്ചയിൽ ഒന്ന് ഇവർ കൊച്ചുമകളെ കാണുവാനായി കൊച്ചിയിൽ എത്താറുണ്ടായിരുന്നു. അല്ലെങ്കിൽ സമ മക്കളെയും കൂട്ടി ഇവരുടെ അടുത്ത് എത്താറുണ്ടായിരുന്നു. ഇത് ആദ്യമായിട്ടാണ് ഇത്രയും നാൾ കൊച്ചു മക്കളെ കാണാതിരിക്കുന്നത് എന്ന് ആസിഫ് അലിയുടെ മാതാപിതാക്കൾ പറയുന്നു. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്ന ആസിഫലി തിരികെയെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായാണ് മക്കള്‍ക്ക് അരികിലേക്ക് എത്തിയത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad