മുന്നറിയിപ്പ്: നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത; ഇടിമിന്നലും കാറ്റും
കേരളത്തില്‍ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.
കാസര്‍കോട് ജില്ല ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് അറിയിപ്പ്. ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.
അതേസമയം കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും നാളെ ( വ്യാഴാഴ്ച) മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഏപ്രില്‍ 23 മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ليست هناك تعليقات
إرسال تعليق