Header Ads

  • Breaking News

    യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു

    ആലപ്പുഴ ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസന് വെട്ടേറ്റു. 
    സുഹൃത്ത് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്. ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം. ആക്രമണത്തിനിടെ ഇക്ബാല്‍ ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്.
    ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗുരുതരമായി സുഹൈലിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad