Header Ads

  • Breaking News

    കൊറോണ കാലത്ത് മകൻ കാനഡയിൽ;ആശങ്കയിൽ സൂപ്പർ സ്റ്റാർ വിജയ്


    രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഷൂട്ടിംങ്ങുകൾ എല്ലാം നിർത്തി താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. തങ്ങൾ സമയം എങ്ങനെ ചിലവഴിക്കും എന്ന് പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചിലർ ശരീരം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും ചിലർ വീട്ടുജോലികൾ ചെയ്യുന്ന ചിത്രങ്ങളും ചിലർ നൃത്തം ചെയ്ത് സമയം ചിലവഴിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തമിഴ് സൂപ്പര്‍താരം ദളപതി വിജയ് ഭാര്യയ്ക്കും മകളോടുമൊപ്പം ചെന്നൈയിലെ വീട്ടിൽ സുരക്ഷിതനാണ്.

    എങ്കിലും അദ്ദേഹം തന്റെ മകനെ ഓർത്ത് ആശങ്കയിലാണ്. വിജയുടെ മകൻ ജെയ്സണ്‍ സഞ്ജയ് കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ജയ്സൺ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ എത്തിയിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad