Header Ads

  • Breaking News

    ലോക്ഡൗൺ സമയത്ത് വീട്ടുവളപ്പിൽ ഒരു ഫോട്ടോഷൂട്ട്; വൈറലായി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്


    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. ചിത്രത്തോടൊപ്പം പങ്കുവച്ച അടിക്കുറിപ്പാണ് ഈ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ്.

    ‘ഈ ലോക്ഡൗൺ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട് . ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരൻ അനൂപ്, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി.’–ഇതാണ് നടി ഫോട്ടോയ്ക്ക് അടിയിൽ നൽകിയിരിക്കുന്ന കുറിപ്പ്. ആരാധകരോട് സംവദിക്കുന്നതിൽ ഏറെ സമയം കണ്ടെത്തുന്ന ഒരു താരമാണ് അനുശ്രീ. ഇതിനു മുമ്പും നിരവധി രസകരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനുശ്രി എത്താറുണ്ടായിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad