ഞാൻ വിവാഹം കഴിക്കുന്നില്ല ! ട്രോളുകൾക്ക് പിന്നാലെ രസകരമായ പോസ്റ്റുമായി മാളവിക ജയറാം…കമന്റുമായി പാർവതി ജയറാം

ആരാധകർ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് ജയറാമിന്റേത്. കാളിദാസനെയും മാളവികയെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ഒരു പോസ്റ്റിനു മറുപടിയായി അമ്മ പാർവതി നൽകുന്ന കമന്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. താൻ ഇപ്പോൾ വിവാഹം കഴിക്കുന്നില്ല എന്ന ആശയമാണ് പോസ്റ്റിലൂടെ മാളവിക പങ്കുവയ്ക്കുന്നത്. “ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വേദിക ഫാഷൻ ചെക്ക് ചെയ്യൂ.’ എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി എന്റെ ചക്കി കുട്ടൻ എന്നാണ് പാർവതി കമന്റ് ബോക്സിൽ കുറിച്ചത്.

മകളുടെ വിവാഹം സ്വപ്നം കാണുന്ന ഒരു പിതാവായി ജയറാം വേഷമിടുന്ന ഒരു പരസ്യചിത്രം വളരെ ശ്രദ്ധനേടിയിരുന്നു. അതിനുപിന്നാലെ മാളവികയുടെ വിവാഹത്തെക്കുറിച്ചും നിരവധി ട്രോളുകളും കമന്റുകളും എത്തിയിരുന്നു. അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും മോഡലിംഗ്, പരസ്യചിത്രങ്ങൾ എന്നീ രംഗത്ത് സജീവമായ ഒരു താരമാണ് മാളവിക ജയറാം. മാളവിക ഇപ്പോൾ പങ്കുവെച്ച പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകളും എത്തുന്നുണ്ട്. എല്ലാവരും കേട്ടല്ലോ ജയറാമേട്ടന്റെ ചക്കി ഇപ്പോൾ വിവാഹം കഴിക്കുന്നില്ല, അതിനാൽ ഇനി ആരും ട്രോളുകൾ ആയി വരരുത് എന്നാണ് ഒരു ആരാധകൻ കുറിക്കുന്നത്

ليست هناك تعليقات
إرسال تعليق