കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന അഞ്ചുപേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. ഇതോടെ കൊറോണ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ജില്ലയില്‍ 25 ആയി. കേരളത്തില്‍ ഇതുവരെ ഏറ്റവുമധികം പേര്‍ക്ക് കൊറോണ രോഗം ഭേദമായതും കണ്ണൂര്‍ ജില്ലയിലാണ്.തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്.ജില്ലയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق