Header Ads

  • Breaking News

    ഒമ്പത് വർഷത്തിനിടെ ആദ്യമായി ഇങ്ങനെ ഒരു വിവാഹവാർഷികം,തിരിച്ചുവരവിനായി കാത്തിരിക്കുന്നു;വിവാഹ വാർഷികത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി സുപ്രിയ


    ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. താരത്തെ കാണുവാൻ സാധിക്കാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവെച്ചുകൊണ്ട് സുപ്രിയ എത്തിയിരുന്നു.

    ഇന്ന് ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഇൻസ്റ്റഗ്രാമിലൂടെ ഒരു കുറിപ്പ് അയച്ചു കൊണ്ടാണ് സുപ്രിയ പൃഥ്വിരാജിന് വിവാഹവാർഷിക മംഗളങ്ങൾ അറിയിക്കുന്നത്. ” 9 വർഷത്തിനിടെ നമ്മൾ ആദ്യമായിട്ടാണ് ഇങ്ങനെ അകന്നിരിക്കുന്നത്. പക്ഷേ നമുക്ക് എന്ത് ചെയ്യാനാവും. വേഗം തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.” ഇങ്ങനെയാണ് സുപ്രിയ കുറിച്ചത്. അകലെയാണെങ്കിലും ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും കുറിച്ചു. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്. ഒരു അഭിമുഖത്തിന് ഭാഗമായി പൃഥ്വിരാജിനെ പരിചയപ്പെട്ട സുപ്രിയ വിവാഹിതയാകുന്നത് 2011ലായിരുന്നു. പിന്നീട് ആ അടുപ്പം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവർക്കും അഞ്ചു വയസ്സായ അലംകൃത എന്ന മകളാണുള്ളത്

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad