Header Ads

  • Breaking News

    ഒഴിഞ്ഞ നിരത്തിലൂടെ വണ്ടിയോടിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു പോയി!!!! കനിഹ


    നിരവധി മലയാളചിത്രങ്ങളിലും അന്യ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് കനിഹ. മലയാളിയല്ലെങ്കിലും താരത്തിന് ഏറ്റവും അധികം ആരാധകരുള്ളത് കേരളക്കരയിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യ മീഡിയയില്‍ വളരെ സജീവമായിരിക്കുകയാണ് സിനിമ താരങ്ങളെല്ലാം. തങ്ങളുടെ വിശേഷങ്ങളും ഇടവേളകളുമെല്ലാ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്യ ഇപ്പോഴിതാ  ലോക്ഡൗണിന്റെ നേരനുഭവം പങ്കുവച്ച് നടി കനിഹ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാമ്.

    സമയത്ത് പത്തു ദിവസം വീട്ടില്‍ അടച്ചിരുന്നതിനു ശേഷം അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് താന്‍ യാഥാര്‍ഥ്യത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞതെന്ന് താരം തുറന്നു പറയുന്നു. ഒഴിഞ്ഞ നിരത്തുകളിലൂടെ വണ്ടി ഓടിച്ചപ്പോള്‍ കരഞ്ഞുപോയെന്നും താരം കുറിച്ചു.

    കനിഹയുടെ വാക്കുകള്‍:

    ലോക്ക് ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ 10 ദിവസങ്ങളായി താനും കുടുംബവും വീട്ടില്‍ കഴിയുകയായിരുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് സമൂഹത്തിലെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുക എന്നത് ഭയാനകമായ കാര്യമാണെന്നംു താന്‍ ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി – കനിഹ ‘

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad