സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും 21 മുതൽ പ്രവർത്തിച്ചേക്കും. ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ മൂന്നിലൊന്ന് ജീവനക്കാർ മാത്രമായിരിക്കും ഹാജരാവുക. ശനിയാഴ്ച അവധിയായിരിക്കും. ഇതുവരെ അവശ്യസർവീസ് വിഭാഗങ്ങളിലെ ഓഫീസുകൾ മാത്രമാണ് നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചത്. കേന്ദ്രത്തിന്റെ അടച്ചിടൽ മാർഗനിർദേശം അനുസരിച്ച് സംസ്ഥാനത്തെ പൊതുഭരണ വകുപ്പ് തയ്യാറാക്കിയ കരടുനിർദേശങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
ليست هناك تعليقات
إرسال تعليق