മാടായി പഞ്ചായത്ത് ഓറഞ്ച് സോണിൽ ;കോവിഡ് 19
മാടായി സ്വദേശികളായ രണ്ടുപേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനാൽ പഞ്ചായത്ത് ഓറഞ്ച് സോണായി പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിനായാണ് സോൺ പ്രഖ്യാപനം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി താഴെ തട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തും. വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കാൻ പഞ്ചായത്ത് തല സുരക്ഷാ സംഘം രൂപീകരിക്കാൻ തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും.
ليست هناك تعليقات
إرسال تعليق