Header Ads

  • Breaking News

    വാളയാർ പരമശിവം ആകേണ്ടിയിരുന്നത് മമ്മൂട്ടി ! പിന്നീട് മമ്മൂട്ടി ചിത്രം ഉപേക്ഷിക്കാൻ കാരണം…


    2004 ഏപ്രിൽ 25ന് തീയറ്ററുകളിൽ എത്തിയ ദിലീപ് ചിത്രമായിരുന്നു റൺവേ. ചിത്രത്തിലെ വാളയാർ പരമശിവം എന്ന കഥാപാത്രം ദിലീപിന് നേടിക്കൊടുത്ത പ്രശംസ ചെറുതൊന്നുമല്ല. കാലമെത്രകഴിഞ്ഞാലും ആരാധകരുടെ മനസ്സിൽ ആ കഥാപാത്രം തെളിഞ്ഞുനിൽക്കുന്നു. മാത്രമല്ല, ഒരിടവേളയ്ക്ക് ശേഷം ജോഷിയ്ക്ക് ബ്രേക്ക് ആയ ചിത്രം കൂടിയായിരുന്നു കാവ്യ മാധവന്‍, കവിയൂര് പൊന്നമ്മ, ഹരിശ്രീ അശോകന്, മുരളി, ഇന്ദ്രജിത്ത്, ഷമ്മി തിലകന്, ജഗതി ശ്രീകുമാര്‍, റിയാസ് ഖാന്‍, കലാശാല ബാബു തുടങ്ങിയവരും അഭിനയിച്ച റൺവേ.

    ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറം കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്
    റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമാ ലോകത്ത് നിന്നുള്ള വാർത്ത. ചിത്രത്തിനുള്ള അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും പിന്നീട് എന്തോ കാരണങ്ങളാൽ അഡ്വാൻസ് തുക തിരികെ നൽകി മമ്മൂട്ടി പിൻമാറുകയായിരുന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ആണ് ആ കഥാപാത്രം കറങ്ങിത്തിരിഞ്ഞ് ദിലീപിനെ തേടി എത്തിയത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad