Header Ads

  • Breaking News

    വിവാഹം ഇനിയും നടത്താം , എന്നാൽ ആശുപത്രി ഐസൊലേഷൻ ' വാർഡുകളിൽ ജീവന് വേണ്ടി പൊരുതുന്ന എന്റെ രോഗികളുടെ കാര്യം അതല്ല ; കാത്തിരുന്ന വിവാഹം മാറ്റിവച്ച് കൊവിഡ് സേവനത്തിനിറങ്ങിയ പരിയാരം മെഡിക്കൽ കേളജ് ആശുപത്രിയിലെ ഹൗസ് സർജന്‍ ഡോക്ടർ ഷിഫ സമൂഹമാധ്യമങ്ങളിൽ വൈയറലാകുന്നു.


    കണ്ണൂർ; സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പലരും വിവാഹങ്ങൾ ലളിതമായി നടത്തുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കണ്ണൂർ സ്വദേശിയായ ഒരു യുവ ഡോക്ടർ വിവാഹം മാറ്റിവച്ച് സ്വന്തം ജീവൻ പോലും പണയംവച്ച് കൊവിഡ് രോഗികളെ ചികിത്സിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കേളജ് ആശുപത്രിയിലെ ഹൗസ് സർജനാണ് ഡോ.മുഹമ്മദ് എം ഷിഫ. മാർച്ച് 29ന് നടക്കേണ്ടിയിരുന്ന വിവാഹമാണ് ജീവന് വേണ്ടി പോരാടുന്ന രോഗികൾക്കായി ഷിഫ മാറ്റി വച്ചത്. അന്ന് വിവാഹ വസ്ത്രത്തിന് പകരം ഗ്ലൗസും മാസ്‌ക്കുമടങ്ങുന്ന കൊവിഡ് സുരക്ഷാ വസ്ത്രമണിഞ്ഞ് പതിവ് പോലെ ആശുപത്രി തിരക്കുകളേക്ക് നിങ്ങി ഈ യുവതി. ‘വിവാഹം ഇനിയും നടത്താം, എന്നാൽ ആശുപത്രി ഐസൊലേഷൻ വാർഡുകളിൽ ജീവന് വേണ്ടി പൊരുതുന്ന എന്റെ രോഗികളുടെ കാര്യം അതല്ല’-ഷിഫ പറയുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad