Header Ads

  • Breaking News

    രജിത് കുമാറിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് ലാലേട്ടന്റെ ഫോൺ കോൾ;സന്തോഷനിർവൃതിയിൽ രജിത് കുമാർ


    ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട മത്സരാർത്ഥി ആയിരുന്നു ഡോ. രജിത് കുമാർ. മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അദ്ദേഹം. ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു. താന്‍ ജ്യേഷ്‍ഠ സഹോദരമായി കാണുന്ന മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്, അദ്ദേഹം നേരിട്ട് വീട്ടിലേക്കു വന്നതുപോലെയാണ് തനിക്കനുഭവപ്പെട്ടതെന്നും രജിത് കുമാർ പറയുകയാണ്.

    മോഹൻലാൽ തന്നെ ആദ്യം വിളിച്ചപ്പോൾ താൻ അടുക്കള ജോലിയിൽ ആയിരുന്നു എന്നും പിന്നീട് വന്നു നോക്കിയപ്പോൾ ഒരു ഫാൻസി നമ്പറിൽ നിന്നും പലവട്ടം വിളിച്ചതായി കാണുകയും തിരിച്ചു വിളിക്കുകയും ചെയ്തു. ലോക് ഡൗൺ കാലത്തെ രജിത് കുമാറിന്റെ ഭക്ഷണത്തെപ്പറ്റി ആണ് മോഹൻലാൽ ആദ്യം തിരക്കിയത്. തന്നെ ഫോണിൽ കിട്ടുന്നതിനു വേണ്ടി പലവട്ടം മോഹൻലാൽ വിളിച്ചു. അതുകൊണ്ട് തന്നെ വീട്ടിൽ അദ്ദേഹം എത്തിയ ഒരു പ്രതീതിയാണ് തനിക്ക് ഉണ്ടായതെന്നും രജിത് പറയുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad