കേരളത്തിൽ 2 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്
കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് മാസത്തിൽ ദില്ലിയിൽ വിനോദയാത്രയ്ക്ക് പോയവരാണ് ഇവർ രണ്ടു പേരും. ദില്ലിയിലെ തബ്‍ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ സംഘം സഞ്ചരിച്ച അതേ ട്രെയിനിലാണ് ഇവരും നാട്ടിലെത്തിയത്. ഇരുവരെയും പരിശോധിച്ച ആറ് മെഡിക്കൽ കോളേജ് അധ്യാപകർ ക്വാറന്റൈനിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق